നമ്മള്‍ എപ്പോഴും പറയുകയും അങ്ങിനെയാണെന്ന് കരുതുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു വലിയ തെറ്റിധാരണയെക്കുറിച്ചു രണ്ടു വാക്ക്. ബൈജു ഒരു ഹിന്ദു കുട്ടിയാണ്, ഷിബു ഒരു മുസ്ലിം കുഞ്ഞാണ് അഥവാ ആന്‍ ഒരു ക്രിസ്ത്യന്‍ ബാലികയാണ്. ...!!!??? പിന്നീട് അതില്‍നിന്നും അതിന്റെ സബ് കാറ്റഗറിയിലേക്ക്.
ശാസ്ത്രീമായി മനുഷ്യനെ വേര്‍തിരിക്കുന്നത് ആണ്‍ എന്നും പെണ്‍ എന്നും ആണ്. പിന്നീട് ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് ആഫ്രിക്കന്‍, കൊക്കെഷന്‍, ഏഷ്യന്‍ എന്നൊക്കെ തരാം തിരിക്കാം. ഒരു മനുഷ്യന്റെ രക്തം, കോശങ്ങള്‍, എല്ല്, മുടി അങ്ങിനെയുള്ള മിക്ക ഭാഗങ്ങളില്‍നിന്നും അയാളുടെ ശാരീരിക പ്രത്യേകതകള്‍ കണ്ടുപിടിക്കാന്‍ ഇന്ന് ശാസ്ത്രത്തിനു കഴിയും. എന്നാല്‍ അയാള്‍ ഏതു മതത്തില്‍ പെട്ടതാണ്, അതില്‍ തന്നെ ഏതു വിഭാഗമാണ്, ജാതി ആണ് എന്ന് ഒരു ശരീരകോശത്തിലും എഴുതിവെച്ചിട്ടില്ല.
ആദ്യം തന്നെ പറയട്ടെ, മതം എന്നുള്ളത് ഒരു വിശ്വാസം ആണ്. ഒരാള്‍ ഒരു മതത്തിന്റെ വിശ്വാസ പ്രമാണങ്ങളും, ആശയങ്ങളും, മത ഗ്രന്ഥങ്ങളും, പ്രവാചകരെയും ആ മതത്തിനു ദൈവം ഉണ്ടെങ്കില്‍ അതിനെയും വിശ്വസിക്കുമ്പോഴാണ് അയാള്‍ ആ മതത്തില്‍ ഒരംഗം ആവുന്നത്. മതം പൂര്‍ണമായും മാനസികമായ ഒരു കാര്യം ആയതിനാല്‍, ശര്രീരികമായി ഒരാള്‍ ഒരിക്കലും അതാവുന്നില്ല. ഒരാള്‍ ഒരു പ്രത്യേക മത വിഭാഗത്തില്‍ ശെരിക്കും വിശ്വസിക്കുന്നത് അഥവാ വിശ്വസിക്കേണ്ടത് അയാള്‍ക് പ്രായപൂര്‍ത്തി ആയതിനുശേഷം സ്വയം അതിനെക്കുറിച്ച് പഠിച്ചു അതില്‍ ആകൃഷ്ടനായി എങ്കില്‍ മാത്രമാണ്. ഒരു കുഞ്ഞ് അല്ലെങ്കില്‍ ബാലന്‍ / ബാലിക ഇത് മനസ്സിലാക്കാന്‍ കഴിയാത്തത്ര വളരെ ചെറുപ്പമാണ്. അച്ഛനും അമ്മയും ഓരോ മതങ്ങളില്‍ വിശ്വസിക്കുന്നു എന്ന് വെച്ച് കുഞ്ഞ് അതെ മതത്തിലെ അംഗം അല്ല. അത് സ്വതന്ത്രമാണ്. അച്ഛന്റെയോ അമ്മയുടെയോ 'മതം' എന്നാ വിശ്വാസം ഒരു ജീനില്കൂടെയോ, രക്തതില്കൂടെയോ കുഞ്ഞിലേക്ക് പകരുന്നില്ല. ഇപ്പോള്‍ അവര്‍ ശരീരം മാത്രമാണ്. അവരുടെ ശരീരത്തോടൊപ്പം മനസ്സും വളരുന്നുണ്ട്. ആ മനസ്സിനെ സ്വതന്ത്രമായി വളരാന്‍ വിടുക. അവര്‍ ഇന്ന മതത്തില്‍ ആണെന്ന് (എങ്ങനെ ആവും??) അടിചെല്പിക്കാതെ അവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ ഉള്ള ചിന്താശക്തി സ്വരുകൂട്ടന്‍ സഹായിക്കുക. ഇനി അഥവാ അവര്‍ മതത്തില്‍ ആക്രിഷ്ടരാവുന്നില്ലെങ്കില്‍ അങ്ങനെ വിടുക (നന്ന്).
ഒന്നുകൂടെ പറയട്ടെ, ക്രിസ്ത്യന്‍ കുട്ടി, മുസ്ലിം കുട്ടി, ഹിന്ദുക്കുട്ടി എന്നിങ്ങനെ കുട്ടികള്‍ ഇല്ല. അങ്ങനെ ശാസ്ത്രീയമായ ഒരു വേര്‍തിരിവ് ഒരു കുഞ്ഞിനു ഇല്ല. ക്രിസ്ത്യന്‍ രക്ഷിതാക്കളുടെ കുട്ടി, ഹിന്ദു രക്ഷിതാക്കളുടെ കുട്ടി, മുസ്ലിം രക്ഷിതാക്കളുടെ കുട്ടി അല്ലെങ്കില്‍ സമ്മിശ്ര മതത്തില്‍ വിശ്വസിക്കുന്ന രക്ഷിതാക്കളുടെ കുട്ടി എന്നെ ഉള്ളൂ. കുട്ടി ഒരു കുട്ടി മാത്രമാണ്. അവന്‍ / അവള്‍ എന്താണെന്ന് അവര്‍ തീരുമാനിക്കും.
എല്ലാവരോടും ഒരപേക്ഷ, കുഞ്ഞുങ്ങളെ ലേബല്‍ ചെയ്യാതെ സ്വതന്ത്രരാക്കി വളര്‍ത്തൂ...പ്ലീസ്
മതമേതായാലും ജാതി ഉയര്‍ന്നതായാല്‍ മതി എന്നാണല്ലോ ഇപ്പോഴത്തെ മലയാളികളുടെ ചിന്താഗതി... ഹഹ ..:)
ReplyDeletekaruththa paschaaththalaththile veluththa aksharanngal maattuu, please....
ReplyDeleteസ്വതന്ത്രമായ ചിന്തകള്‍ ഉണ്ടാകട്ടെ,മലയാളികള്‍ക്ക് ഇല്ലാത്തതും അതാണ്.
ReplyDelete