അണ്ണാ... ഈ അല്ഫുതം എന്നുവെച്ചാല്‍ എന്താ
ഡേയ് , നിനക്ക് അതും അറിയത്തില്ലേ, ഈ പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍, അല്ലെങ്കില്‍ നമ്മുടെ ഭാവനക്ക് അപ്പുറത്തുള്ള കാര്യങ്ങള്‍ നടക്കുമ്പോള്‍ വരുന്ന ഒരു വികാരം ഇല്ലേ, ഒരു കണ്ണ് മിഴിപ്പ്... അതാ അല്ഫുതം
അണ്ണാ. എന്നുവെച്ചാല്‍......?
ഡേയ്, നിനക്ക് ഞാന്‍ ഇപ്പൊ ഒരു 500 രൂഫയുടെ നോട്ട് എടുത്തു തന്നു എന്ന് വെച്ചോ, അപ്പൊ നിനക്ക് എന്ത് തോന്നും?
ഒന്നും തോന്നില്ല, അതിനു മുന്നേ ഞാന്‍ ചങ്ക് പൊട്ടി ചാവും.
എന്നാലും, ആദ്യം നീ ഞെട്ടില്ലേ, അതാണ് അല്ഫുതം.
ഈ വികാരങ്ങളെ നിയന്ത്രിക്കണം എന്നൊക്കെ കേട്ടിട്ടുണ്ട്. അപ്പൊ ഈ അല്ഫുതോം നിയന്ത്രിക്കണോ അണ്ണാ...?
ഡേയ്, മനുഷ്യന് അല്ഫുതം വേണം. അല്ഫുതത്തില്‍ നിന്നാണ് മനുഷ്യന്‍ ഇത്രയും വളര്ന്നെ. പക്ഷെ അല്ഫുതം എന്താണെന്നു കൂടെ മനസ്സിലാക്കണം. അതിനെ ശെരിയായ രീതിയില്‍ വഴിതിരിച്ചു വിടണം. അല്ലാതെ ഉത്തരം കിട്ടാത്തതെല്ലാം മായ എന്ന് പറഞ്ഞു ഒഴിയരുത്.
മായയോ, അത് ആരാ അണ്ണാ...?
എടാ ഡേയ്, മനുഷ്യന്‍ വെറും ഒരു ജീവിയാ, ഈ അനന്തകോടി പ്രപഞ്ചത്തില്‍. ഈ മനുഷ്യന് എത്ര നിറം കാണാം? VIBGYOR , പിന്നെ കറുപ്പും വെളുപ്പും. ഏതൊക്കെ ശബ്ദം കേള്‍ക്കാം? 20Hz നും 20000Hz നും ഇടയ്ക്കുള്ളത്. എത്ര മണം തിരിച്ചറിയാം? വളരെക്കുറച്ചു. എത്ര ദൂരം കാണാം? ഏതാനും വാര അകലെ. പക്ഷെ ഇതിന്റെ അപ്പുറത്തും ഇപ്പുറത്തും അനന്തമായ ലോകം ഉണ്ട്.
അണ്ണാ... എന്നുവെച്ചാല്‍....?
ഡാ.. ഈ VIBGYOR ഇന്റെ ഇപ്പുറത്ത് അള്‍ട്രാ വയലറ്റും അപ്പുറത്ത് ഇന്ഫ്രാ റെടും ഉണ്ടെന്നു അറിയാലോ. അത് കാണാന്‍ കഴിയുന്ന എത്രയോ ജീവജാലങ്ങള്‍, കീടങ്ങള്‍ വരെ ഉണ്ട്. നായകള്‍ക് നമ്മളെക്കാള്‍ കൂടുതല്‍ വ്യപ്തിയിലുള്ള ശബ്ദം കേള്‍ക്കാം. പൂച്ചക്കോ അപാര കാഴ്ചശക്തി ആണ്. വവ്വാലുകളുടെ അത്രയും കാര്യക്ഷമമായ റടാറുകള്‍
ഇല്ല. അതായത് നമ്മള്‍ നമ്മുടെ ചുരുങ്ങിയ സംവേദനക്ഷമത കൊണ്ട് മാത്രം കാണുന്നതല്ല ലോകം. അതിന്റെ എല്ലാ വശങ്ങളിലേക്കും അത് അനന്തമായി വ്യാപിച്ചു കിടക്കുന്നുണ്ട്. അപ്പൊ നമ്മുടെ അല്ഫുതത്തിനു എന്ത് പ്രസക്തി!!!
ഹ്മ്മം.... കൊള്ളാം അണ്ണാ. എന്നാലും?
ഈ അല്ഫുതം എന്ന് പറയുന്നത് നമ്മുടെ തലച്ചോറിലെ ഒരു തരംഗം മാത്രമാണ്. നമ്മുടെ മനസ്സിന് വെളിയില്‍, അതായത് ഈ ദ്രവ്യ ലോകത്ത് അങ്ങനെ ഒന്നില്ല, അവിടെ പ്രകൃതി, മലകള്‍, പുഴകള്‍, എവെരെസ്റ്റ് കൊടുമുടി, ബെര്മൂട ട്രയാങ്കിള്‍, ബ്ലാക്ക് ഹോള്‍സ്, കല്ല്, മുള്ള്, ഉപ്പു, കര്‍പ്പൂരം, പൂവ്, ജീവജാലങ്ങള്‍, അമീബ മുതല്‍ നീല തിമിങ്ങലം വരെ, അതോക്കയെ ഉള്ളൂ. പ്രകൃതിക്ക് ഇതില്‍ ഒരു അല്ഫുതോം ഇല്ല, കാരണം പ്രകൃതിക്ക് ഇതെല്ലം അതില്‍ ഉള്‍കൊള്ളുന്ന, സാധാരണ ഘടകങ്ങള്‍ മാത്രം. അല്ഫുതം നമ്മള്‍ക് മാത്രമേ ഉള്ളൂ;
അപ്പോ അണ്ണാ, ഈ അല്ഫുതം ഇനി വേണ്ടേ?
തീര്‍ച്ചയായും വേണം. പക്ഷെ അല്ഫുതത്തിനു തെറ്റായ ഉത്തരം കൊടുക്കരുത്. ഞാന്‍ പറഞ്ഞത് പോലെ നമ്മുടെ ചുരുങ്ങിയ സംവേദനക്ഷമതക്കും ഭാവനക്കും അപ്പുറമുള്ള കാര്യങ്ങളും പ്രകൃതിയില്‍ ഉണ്ടെന്നു മനസ്സിലാക്കുക. അപ്പോള്‍ നിനക്ക് അല്ഫുതത്തിന്റെ രഹസ്യം പിടികിട്ടും. ശാസ്ത്രത്തോട് ചോദിക്കുക. അതിനോട് ചേര്‍ന്ന് നടക്കുക. അപ്പോള്‍ പതിയെ പതിയെ നമുക്ക് ഉത്തരങ്ങള്‍ കിട്ടും.
അല്ഫുതം കൊള്ളാം .. നല്ല ഫാവന. അഫിനന്നനങ്ങള്‍ .
ReplyDelete(വീണ്ടും വരാം സുഹൃത്തേ )
രസമുള്ള എഴുത്ത്.
ReplyDeleteസുഖമായി വായിച്ചു പോകാം.
ഒരു സജഷന്‍ പറയട്ടെ, ഈ സ്റ്റൈലില്‍ (ഇപ്പോള്‍ മാക്രോസ്കോപിക്) അല്പം കൂടെ മൈക്രോസ്കോപിക് ആയി കാര്യഗൌരവത്തോടെ ഒന്ന് പരീക്ഷിച്ചുകൂടെ?
എഴുതാനും അറിയാം. വിവരവുമുണ്ട്. ഒരു കൈ നോക്കിയാലോ, മാഷേ?
nannayittundu..... abhinandanangal......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...............
ReplyDeletenannayittundu post
ReplyDeletevisit this site also , post ur blogs there
http://www.appooppanthaadi.com/
kurippukal vaayikkaan rasamuntu.. aasamsakal..
ReplyDeleteമായയോ, അത് ആരാ അണ്ണാ...?
ReplyDeleteഈ വികാരങ്ങളെ നിയന്ത്രിക്കണം എന്നൊക്കെ കേട്ടിട്ടുണ്ട്. അപ്പൊ ഈ അല്ഫുതോം നിയന്ത്രിക്കണോ അണ്ണാ...?
ReplyDelete:):):)
അണ്ണാ , അത്ഭുതം അണ്ണാ - കലക്കി
ReplyDeletegood writing
ReplyDelete